ഭരണ കാലാവധി പൂർത്തിയാക്കിയ നഗരസഭ ചെയർമാനെ ആദരിച്ചു

കൊയിലാണ്ടി: ഭരണ കാലാവധി പൂർത്തിയാക്കിയ കൊയിലാണ്ടി നഗരസഭ ചെയർമാനെ കേരള ടെക്‌സ്റ്റൈൽ ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഭാരവാഹികൾ ഉപഹാരം കൈമാറി.

ചടങ്ങിൽ പ്രസിഡന്റ് കെ. കെ. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സി. കെ. സുനിൽ പ്രകാശ്, ട്രെഷറർ ദാവൂദ് എൻ. എം, വൈസ് പ്രസിഡന്റ്‌മാരായ നൗഷാദ് പി, പ്രേമൻ. കെ, നാസർ എം. എനിവർ പങ്കെടുത്തു.


