വീണ്ടെടുപ്പിന് കൊതിച്ച് നായാടന്‍ പുഴ

കൊയിലാണ്ടി> നായാടന്‍ പുഴ ചരിത്ര പ്രസിദ്ധമാണ്. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴ ഇന്ന് നാശോന്മുഖമാണ്. നീരൊഴുക്കു നഷ്ടപ്പെട്ട് പായലും, താമര വളളിയും നിറഞ്ഞ് ദുഃഖകരമായ അവസ്ഥയിലാണ് ഈ പുഴയുടെ കിടപ്പ്. നാടിനു ജലസമൃദ്ധി നല്‍കി കാര്‍ഷിക വൃത്തിയെ അഭിവൃദ്ധിപ്പെടുത്തിയ പുഴയാണിത്. മുതുവോട്ട് പുഴയില്‍ നിന്ന് തുടങ്ങി നടേരി വെളിയണ്ണൂര്‍ചല്ലിയിലൂടെ ഒഴുകിയിരുന്ന പുഴ ഇന്ന് വളരെ ശുഷ്‌കമായി കിടക്കുകയാണ്. ദീര്‍ഘ വീക്ഷണമില്ലാത്ത പ്രവൃത്തികളാണ് ഈ നില വരുത്തി വച്ചത്. പുഴയെ വെട്ടിമുറിച്ചാണ് അരിക്കുളം – മുത്താമ്പി റോഡ് നിര്‍മ്മിച്ചത്. വെളളം ഒഴുകിപ്പോകാന്‍ ചെറിയൊരു ഓവുചാല്‍ മാത്രം വച്ചായിരിന്നു പുഴയ്ക്കു കുറുകെ മണ്ണിട്ടു നികത്തിയത്. തുടര്‍ന്ന് 1975ല്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി കനാല്‍ നിര്‍മ്മിച്ചതും പുഴ കയ്യേറിത്തന്നെ. ഇതോടെപുഴയുടെപ്രവാഹംനിലച്ചു.പുഴനികത്തിയിട്ട്പാലംനിര്‍മ്മിച്ച്നായാടന്‍പുഴയെപൂര്‍വ്വസ്ഥിതിയിലാക്കണമെന്നആവശ്യംഉയര്‍ന്നു.പുഴയുടെ സ്വാഭാവിക ഒഴുക്കുവീണ്ടെടുത്താല്‍ വെളിയണ്ണൂര്‍ ചല്ലിയിലെ അനിയന്ത്രിതമായ വെളളക്കെട്ട്
ഒഴിവാക്കാന്‍ കഴിയും. ഇവിടെ ബണ്ടുകള്‍ നിര്‍മ്മിച്ചാല്‍ ഏക്കര്‍ കണക്കിന് കൃഷിയിറക്കാനും കഴിയും. പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസ്സായി നായാടന്‍ പുഴയെ മാറ്റാന്‍ കഴിയും.
