ബി.ജെ.പി.യുടെ ത്രിദിന സത്യാഗ്രഹ സമരം അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെയും, അഴിമതിക്കെതിരെയും, സ്വജനപക്ഷപാതത്തിനെതിരെയും നടന്ന ബി. ജെ. പി.യുടെ ത്രിദിന സത്യാഗ്രഹ സമരപരിപാടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ. സജീവൻ ഉദ്ഘാഘാടനം ചെയ്തു.

സത്യാഗ്രഹത്തിൻ്റെ ആദ്യ ദിനത്തിൽ ഏഴാം വാർഡ് മെമ്പർ പ്രിയ ഒരുവമ്മൽ സമരപരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ബി ജെ. പി.കമ്മറ്റി പ്രസിഡണ്ട് സതീശൻ കുനിയിൽ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ് മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.സത്യൻ ജില്ലാ കമ്മറ്റി അംഗം വി.കെ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജന. സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി, കർഷക മോർച്ച ജില്ലാട്രഷറർ ദിലീഷ് കണ്ണോത്ത്, മാധവൻബോധി, പഞ്ചായത്ത് മെമ്പർമാരായ സുധ, സുജല, രാധാകൃഷ്ണൻ മേലൂർ, ദാസൻ എളാട്ടേരി, സജീവൻ കളരിക്കണ്ടി, വിനിൽ രാജ്ആന്തട്ട, അഭിലാഷ് പോത്തല, ജിതേഷ് പൊയിൽക്കാവ്, ശാലിനി എളാട്ടേരി, നിഷ ചേലിയ എന്നിവർ സംസാരിച്ചു.

