കൊയിലാണ്ടിയിൽ ഒരു കോവിഡ് മരണം കൂടി

കൊയിലാണ്ടിയിൽ ഒരു കോവിഡ് മരണം കൂടി. നഗരസഭയിലെ വിരുന്ന്കണ്ടി 36-ാം വാർഡിൽ നാറാച്ചുമ്മാന്റകത്ത് എൻ.വി. ഹൗസിൽ മുഹമ്മദ് ബാവ (74) ആണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളായി മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് കാലത്ത് മരണപ്പെടുകയായിരുന്നു. ഇതോടെ കൊയിലാണ്ടിയിൽ 7-ാംമത്തെ കോവിഡ് പോസിറ്റീവ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.
മൃതദേഹം ഏറ്റുവാങ്ങാൻ കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രമേശന്റെ നേതൃത്വത്തിലുള്ള സംഘം കോഴി്‌ക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏറ്റു വാങ്ങിയ ശേഷം ഉച്ചക്ക് ശേഷം കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കുമെന്ന് ഇൻസ്‌പെക്ടർ കെ. പി. രമേശൻ പറഞ്ഞു.

സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഏറ്റവും അടുത്ത് ബന്ധുക്കൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാനുള്ള അനുമതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട ആളുടെ വീട്ടിലുള്ളവർ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് അറിയുന്നത്.

