KOYILANDY DIARY

The Perfect News Portal

ബ്ലൂ ഫ്ലാഗ് പദവിക്കായി കാപ്പാട് കടൽത്തീരം ഒരുങ്ങി

കൊയിലാണ്ടി: ടൂറിസത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റിന് കാപ്പാട് കടൽത്തീരം ഒരുങ്ങി.    അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച്  സർട്ടിഫിക്കേഷനുവേണ്ടി ഒരുക്കങ്ങൾ പൂർത്തിയാക്കിയ രാജ്യത്തെ മറ്റ് 7 തീരങ്ങളിലായി കൂടി നടന്ന I AM SAVING MY BEACH എന്ന് ആലേഖനം ചെയ്ത പതാക ഉയർത്തൽ ചടങ്ങ് ആനിമേഷൻ  ചിത്രീകരണം വഴി കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി. ഗുപ്ത ഉദ്ഘാടനം ചെയ്തു.  ഇതിൻ്റെ ഭാഗമായി കാപ്പാട്  നടന്ന പതാക ഉയർത്തൽ കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു.   

ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 8 ബീച്ചുകളിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ബീച്ചാണ് കാപ്പാട്.   പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണം ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവും ആയ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്.  ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ലോക വിനോദ സഞ്ചാരികളുടെ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമാണ് കാപ്പാടിന് കൈവരുന്നത്. 

എം.എൽ.എ ചെയർമാനും, ജില്ലാ കലക്ടർ നോഡൽ ഓഫീസറുമായ ബീച്ച് മാനേജ്‌മന്റ് കമ്മിറ്റി ആണ് നവീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. ഡൽഹി ആസ്ഥാനമായിട്ടുള്ള എ ടു ഇസെഡ് ഇൻഫ്രാസ്ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനി ആണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്.  പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന SICOM (Society of Integrated Coastal Management) ലോക ബാങ്ക് സഹായത്തോടെ  അനുവദിച്ച 8 കോടി രൂപയാണ് ബീച്ച് നവീകരണത്തിനായി വിനിയോഗിക്കുന്നത്.

Advertisements

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്   നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സീറാം സാംബശിവറാവു, ഐ.എ.എസ്, സബ് കലക്ടർ പ്രിയങ്ക ഐ.എ.എസ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, ഡി.ടി.പി.സി.സെക്രട്ടറി ബീന, വാർഡ് കൗൺസിലർമാരായ എൻ.ഉണ്ണി, മാടഞ്ചേരി സത്യനാഥൻ, ഹഫ്സ മനാഫ്, ഷാഹിദ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *