KOYILANDY DIARY.COM

The Perfect News Portal

നടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ നവീകരിച്ച സെന്റെറിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും എം.എല്‍.എ കെ. ദാസന്‍ നിര്‍വ്വഹിച്ചു

കൊയിലാണ്ടി> നടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്റെറിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും, പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടലും കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍ നിര്‍വ്വഹിച്ചു. അണേലയില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അജിത വി.കെ, കൗണ്‍സിലര്‍മാരായ ആര്‍.കെ ചന്ദ്രന്‍, കെ.ലത, ഷീന എന്‍.എസ്, ലാലിഷ, ജയ, ഡി.എം.ഒ, ആര്‍.എല്‍ സരിത, മെഡിക്കല്‍ ഓഫീസര്‍ വന്ദന എസ്.രാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രധിനിധീകരിച്ച് പി.വി മാധവന്‍, സതീഷ് എം.കെ, കെ.പി പ്രഭാകരന്‍, ആര്‍.കെ അനില്‍ കുമാര്‍, കെ.എ ഇന്ദിര ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആര്‍.കെ സുരേഷ് ബാബു സ്വാഗതവും കെ.എ ഗോപാലന്‍ നന്ദിയും പറഞ്ഞു.

Share news