കൊയിലാണ്ടി മാർക്കറ്റിലെ ചിപ്സ് കട ഉടമസ്ഥന് കോവിഡ്: കട അടക്കാൻ ആവശ്യപ്പെട്ടു
കൊയിലാണ്ടി മാർക്കറ്റിലെ ചിപ്സ് കട ഉടമസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെടുടർന്ന്. കട അടക്കാൻ അരോഗ്യ വിഭാഗം ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ലക്ഷണം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം കണ്ടെത്തിയത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് കെ.കെ. എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജിത ശ്രമം ആരംഭിച്ചിരിക്കുകയാണ്.

ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. കടയിലെ മറ്റ് തൊഴിലാളികളോടും സംശയമുള്ള മാർക്കറ്റിലെ ചില കടകളിലെ ആളുകളോടും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അണുനശീകരണം വരുത്തിയശേഷം മറ്റ് തൊഴിലാളികളെ വെച്ച് കട തുറക്കാമെന്നാണ് നഗരസഭ ഹെൽത്ത് വിഭാഗം അറിയിച്ചത്. ചേലിയയിലും ഇയാളിൽ നിന്ന് കൂടുതൽ ആളുകകൾക്ക് സമ്പർക്കമുണ്ടെന്നാണ് വിവരം





