കോവിഡ് മഹാമാരി: കേന്ദ്രസർക്കാർ ഉത്തരവാദിത്വം മറക്കുന്നു: എം. നാരായണൻ

കൊയിലാണ്ടി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാറിനുണ്ടെന്നും എന്നാൽ സർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയാണെന്നും ബി.കെ.എം.യു. സംസ്ഥാന സെക്രട്ടറി എം.നാരായണൻ പറഞ്ഞു. കൊയിലാണ്ടിയിൽ എ.ഐ.കെ.എസ്., ബി.കെ.എം.യു സംയുക്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.കെ.എസ്.മണ്ഡലം സെക്രട്ടറി പി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി എം. പ്രഭാകരൻ, എ.ഐ.ടി.യു.സി. സംസ്ഥാന കമ്മറ്റി അംഗം എസ്. സുനിൽ മോഹൻ, മണ്ഡലം പ്രസിഡണ്ട് കെ. ഗംഗാധരൻ, മഹിളാസംഘം ജില്ലാ പ്രസിഡണ്ട് കെ.ടി. കല്യാണി, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.


