13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പോക്സോ കോടതിയിൽ കീഴടങ്ങി

കൊയിലാണ്ടി: എസ്.ഇ.എസ് .ടി .വിഭാഗത്തിൽപ്പെട്ടപതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ മധ്യവയസ്കൻ കോഴിക്കോട് പോക്സോ കോടതിയിൽ കീഴടങ്ങി. തിക്കോടി സ്വദേശിയും, ഇപ്പോൾ ചെരണ്ട ത്തൂരിൽ താമസിക്കുന്ന വടക്കെ കണ്ടി ആറ്റക്കോയ തങ്ങൾ (55) ആണ് കീഴടങ്ങിയത്. ജൂൺ മാസം 15 ന് പെൺകുട്ടി വീടിനു മുന്നിൽ നിൽക്കുമ്പോളാണ് പീഡിപ്പിക്കാൻശ്രമിച്ചത്. ബന്ധുക്കൾ ബാലവാകാശ കമ്മിഷന് പരാതി നൽകിയതിനെതുടർന്ന് പയ്യോളി പോലീസിൽ വിവരമറിയിക്കുകയും, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ.ഹരിദാസിൻ്റെ നേതൃത്വത്തിൽ കേസന്വേഷണം നടത്തിവരുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു. കോടതിയിൽ കീഴടങ്ങിയതിനാൽ ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡി.വൈ.എസ്.പി. ആർ. ഹരിദാസ് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാനായി ചെരണ്ടത്തുരിലെ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി മായൻ്റ ബന്ധുവും, മറ്റ് ചിലരും ശ്രമിച്ചതായി പോലീസിനു വിവരംലഭിച്ചെന്ന് ആർ. ഹരിദാസ് പറഞ്ഞു. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഹരിദാസ് പറഞ്ഞു.
