KOYILANDY DIARY.COM

The Perfect News Portal

സഹകരണമേഘലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണം : ജനതാദൾ(എസ്)

വടകര : സഹകരണമേഘലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന്  ജനതാദൾ(എസ്) നേതൃ കൺവൻഷൻ ആവശ്യപ്പെട്ടു.  വടകരയിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡണ്ട് സി.കെ. നാണു എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു പുതിയ സഹകരണ ഓഡിനൻസിലൂടെ പടർന്നു പന്തലിച്ച സഹകരണ മേഘലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ജനതാദൾ(എസ്) ജില്ലാ നേതൃ കൺവൻഷൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ യോജിച്ച അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടു വരണമെന്നും ഇത് രാഷ്ട്രീയ വത്കരിച്ച് സംസ്ഥാന സർക്കാറിനെതിരെ തിരിക്കാനുളള കുൽസിത ശ്രമം തിരിച്ചറിയണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് സി.കെ നാണു എം.എൽ.എ. കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പി.പി മുകുന്ദൻ, പി.കെ കബീർ, ടി.കെ ശരീഫ്, റഷീദ് മുയിപ്പോത്ത്, പ്രമോദ് അഴിയൂർ, എം.ടി.കെ നിധിൻ ,ടി.എൻ.കെ ശശീന്ദ്രൻ, സുരേഷ് മേലേപ്പുറത്ത്, ദിനേശ് കാപ്പും കര, സുധീഷ് തിരുവള്ളൂർ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *