സ്വർണ്ണക്കടത്ത് കേസ്: തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടരുത്. കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍.ഡി.എഫിൻ്റെയോ ഗവണ്‍മെന്റിൻ്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പാര്‍ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാതോരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

