സെവ മേപ്പയ്യൂർ വീട്ടിലൊരു വാഴത്തോട്ടം പദ്ധതി തുടങ്ങി

മേപ്പയ്യൂർ: സെവ മേപ്പയ്യൂരിൻ്റെ നേതൃത്യത്തിൽ ലോക്ക് ഡൗൺ കാലത്ത് നടത്തുന്ന ജൈവകാർഷിക വ്യാപന പരിപാടികളുടെ ഭാഗമായി വീട്ടിലൊരു വാഴത്തോട്ടം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ എ. ശിജിന നിർവ്വഹിച്ചു. ഒന്നാം ഘട്ടമായി പത്ത് വീതം വാഴ കന്നുകൾ (പൂവൻ) വിതരണം ചെയ്തു. തുടർ ഘട്ടങ്ങളിൽ ചെങ്കദളി, ഞാലിപ്പൂവൻ, നേന്ത്രവാഴ കന്നുകളും നട്ടുവളർത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ലിമേഷ് മക്കാട്ട് അധ്യക്ഷതവഹിച്ചു. നിഷാദ് പൊന്നങ്കണ്ടി, പി.കെ. അബ്ദുറഹിമാൻ, ടി.കെ. അബ്ദുൾ അസീസ്, സി. അനീഷ്, എം. കലേഷ് എന്നിവർ സംബന്ധിച്ചു.
