KOYILANDY DIARY.COM

The Perfect News Portal

മക​ര​ ​വി​ള​ക്കി​നോടനു​ബ​ന്ധിച്ച്‌ ഭക്ത​ജ​നത്തിരക്ക് വര്‍ദ്ധി​ച്ചാല്‍ ദര്‍ശന പാസിന് നിയ​ന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം> മക​ര​ ​വി​ള​ക്കി​നോടനു​ബ​ന്ധിച്ച്‌ ഭക്ത​ജ​നത്തിരക്ക് വര്‍ദ്ധി​ച്ചാല്‍ ദര്‍ശന പാസിന് നിയ​ന്ത്രണം ഏര്‍പ്പെ​ടു​ത്തു​മെന്നും ഭക്തര്‍ക്കായി കൂടു​തല്‍ സൗക​ര്യ​ങ്ങള്‍ ഒരു​ക്കു​മെന്നും തിരു​വി​താം​കൂര്‍ ദേവ​സ്വം ബോര്‍ഡ് പ്രസി​ഡന്റ് പ്രയാര്‍ ഗോപാ​ല​കൃ​ഷ്‌ണന്‍ പറ​ഞ്ഞു. മക​ര​വി​ളക്ക് ദര്‍ശി​ക്കു​ന്ന​തി​നായി ഏറ്റവും കൂടു​തല്‍ ഭക്ത​ജ​ന​ങ്ങള്‍ എത്തുന്ന പുല്‍മേട് പ്രദേശം സന്ദര്‍ശിച്ച്‌ ആവ​ശ്യ​മായ സൗക​ര്യങ്ങള്‍ ഒരു​ക്കും. കാന​ന​പാ​ത​യിലെ അഴു​ത​യില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപി​ക്കു​ന്ന​തി​നുള്ള നട​പടികള്‍ പുരോ​ഗ​മി​ക്കു​ക​യാ​ണ്. തീര്‍ത്ഥാ​ടന പാത​യില്‍ നാല് ഇട​ങ്ങ​ളില്‍ ഓക്സി​ജന്‍ പാര്‍ല​റു​കള്‍ സ്ഥാപി​ച്ചി​ട്ടു​ണ്ട്. കരി​മ​ല​ക്കോ​ട്ട​യില്‍ നാളി​കേരം ഉട​യ്‌ക്കുന്ന സ്ഥലവും ഭണ്ഡാ​രവും പുതുക്കി നിര്‍മ്മി​ച്ചു. ഭക്തര്‍ക്ക് ചുക്കു​വെള്ളം സൗജ​ന്യമായി വിത​രണം ചെയ്യും. സന്നി​ധാ​നത്തെ മാഗു​ഡ​ വിശ്രമ കേന്ദ്ര​ത്തില്‍  3.1.2016 മുതല്‍ ദേവ​സ്വം ബോര്‍ഡ് നേരിട്ട് അന്ന​ദാനം നട​ത്തും. അടുത്ത വര്‍ഷത്തെ നിറപു​ത്ത​രി​ക്ക് ആവ​ശ്യമായ നെല്‍ക്ക​തിര്‍ അച്ചന്‍കോ​വിലിലെ ക്ഷേത്ര​ഭൂ​മി​യില്‍ കൃഷി​ചെയ്ത് കൊണ്ടു​വരു​മെന്നും എരു​മേ​ലി​യുടെ മഹ​ത്വം വിളി​ച്ചോ​തുന്ന രീതി​യി​ലുള്ള മതേതര സിമ്ബോ​സിയം സംഘ​ടി​പ്പി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു. പത്ര​സ​മ്മേ​ള​ന​ത്തില്‍ സന്നി​ധാനം എക്സി​ക്യൂട്ടീവ് ഓഫീ​സര്‍ ബി.​എല്‍. രേണു​ഗോ​പാല്‍, അഡ്മി​നി​സ്‌ട്രേ​റ്റീവ് ഓഫീ​സര്‍ കെ.സോമ​ശേ​ഖ​രന്‍ നായര്‍, ദേവ​സ്വം പി.​ആര്‍.ഒ മുരളി കോട്ട​യ്‌ക്ക​കം എന്നി​വര്‍ പങ്കെ​ടു​ത്തു.

Share news