KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കോഴിയിറച്ചിക്ക് കൊള്ള വില (130 രൂപ) വ്യാപാരികൾക്കെതിരെ പ്രതിഷേധം

കൊയിലാണ്ടി: പക്ഷി പനിയുടെ ഭീതിയിൽ കുത്തനെ വിലയിടിഞ്ഞ കോഴിയിറച്ചിക്ക് കോവിഡ് 19 വന്നതോടെ വ്യാപാരികളുടെ പകൽകൊള്ള. ഒരു കിലോ കോഴിയിറച്ചിക്ക് 50ഉം, 60ഉം, രൂപയായിരുന്നത് ഇപ്പോൾ 130 രൂപയ്ക്കാണ് ചില്ലറ വില്പന നടത്തുന്നത്. ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ഇവർ വില വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴിക്ക് 50 രൂപയായിരുന്നു വില. ഉച്ചക്ക് 70 രൂപയും ഈടാക്കി രാത്രിയാവുമ്പോഴേക്കും തിരക്കിനനുസരിച്ച് അതേ കോഴിക്ക് 100 പൂരവരെയാക്കി. ഇതാണ് കൊയിലാണ്ടയിലെ കോഴി കച്ചവടക്കാരുടെ സ്ഥിതി. കൊയിലാണ്ടിയിൽ പച്ചക്കറികൾക്കും വില വർധിച്ചിട്ടുണ്ട്. എട്ട് രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ രാവിലെ 35 രൂപക്കും വൈകീട്ട് 50 രൂപയ്ക്കുമാണ് വിൽപ്പന നടത്തിയത്. മററ് പച്ചക്കറികൾക്കും വൻ വിലയാണ് ഇടാക്കുന്നത്.

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴി വില വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സർക്കാർ മുന്നറിയിപ്പ് ഇവർ അവഗണിക്കുന്കയാണ്. കേരളത്തിലേക്ക് തമിഴ് നാട്ടിൽനിന്ന് കോഴിയുടെ വരവ് കുറഞ്ഞതോടെ 30 രൂപക്കാണ് അവിടെ ഇപ്പോൾ വിൽപ്പന നടത്തുന്നത്. അതാണ് കൊയിലാണ്ടിയിൽ എത്തുമ്പോഴേക്കും 130ലേക്ക് കടക്കുന്നത്. വൈകുന്നേരമാകുമ്പോൾ ഇനിയും വില കൂടുമെന്നാണ് ജനങ്ങളുടെ ആശങ്ക. 

കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ വ്യാപാരി പ്രതിനിധികളുമായും വിവധ വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ഇതിൽ ആവശ്യ സാധനങ്ങളുടെ വില യാതൊരു കാരണവശാലും കൂട്ടാൻ പാടില്ല എന്ന നിർദ്ദേശമുണ്ടായിരുന്നു.

Advertisements

വിപണിയിൽ തിരക്കേറിയതും ലഭ്യത കുറവായതുകൊണ്ടും വ്യാപാരികൾ ഒറ്റയടിക്ക് വില കൂട്ടുകയായിരുന്നു. വിലകൂട്ടി വിൽക്കാൻ പാടില്ലെന്ന് സർക്കാരും നഗരസഭയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇത് കാറ്റിൽ പറത്തുന്ന സമീപനമാണ് കച്ചവടക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. 

Share news

Leave a Reply

Your email address will not be published. Required fields are marked *