എ കെ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവൻ രക്ഷാ പരിശീലനം
കൊയിലാണ്ടി: അരിക്കുളം, മാവട്ട്: എ കെ ജി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, പ്രാഥമിക ജീവൻ രക്ഷാ പരിശീലനം (ബി.എൽ.എസ് ) സംഘടിപ്പിച്ചു. അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാൻ എന്തൊക്കെ ചെയ്യണം എന്നത് സംബന്ധിച്ച്, ഡമ്മികൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാധ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. എം ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി യു. മധുസൂദനൻ സ്വാഗതവും, പ്രസിഡണ്ട് സി. അശോകൻ നന്ദിയും പറഞ്ഞു. മുനീർ എം. പി, സയിദ് ജാസിം, ഫൗസിയ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.
