KOYILANDY DIARY

The Perfect News Portal

വാട്സ്  ആപ്പ് വഴി ഇനി ക്യാഷ് പേയ്‌മെന്റും നടക്കും

വാട്സ്  ആപ്പ് വഴി ഇനി ക്യാഷ് പേയ്‌മെന്റും നടക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാട്സ്  ആപ്പ് പേയ്മെന്റ് അനുമതി കൊടുത്തിരിക്കുകയാണ്. വ്യക്തിക്ക് അത്യാവശ്യമായി പണം വേണമെങ്കില്‍ വേറെ ആപ്പില്‍ പോവാതെ അവിടെ വച്ചുതന്നെ പണം അയക്കാവുന്നതാണ് പുതിയ സംവിധാനം.

രണ്ട് വര്‍ഷത്തെ ട്രയലിന് ശേഷമാണ് ആദ്യം റിസര്‍വ് ബാങ്ക് ഈ ആപ്പിന് അനുമതി കൊടുത്തത്. ഡാറ്റാ ലോക്കലൈസേന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ അടുത്താണ് രാജ്യം വാട്സാപ്പ് പേയ്ക്ക് അനുമതി കൊടുത്തത്

ഇന്ത്യക്ക് പുറത്തേക്ക് ഈ ഡാറ്റ ട്രാന്‍ഫര്‍ ചെയ്യാന്‍ പറ്റില്ല. വാട്സാപ്പ് പേ ഒരോ ഘട്ടമായിട്ടാണ് പുറത്ത് കൊണ്ട് വരിക. ആദ്യ ഘട്ടം എന്ന നിലയില്‍ ഇന്ത്യയിലെ 10 മില്ല്യന്‍ യൂസേഴ്സിന് ഇത് ലഭ്യമാക്കും. പുതിയ യൂസേഴ്സിന് ഇപ്പോള്‍ വാട്സാപ്പ് പേയിലേക്ക് സൈന്‍ അപ്പ് ചെയ്യാം. പക്ഷെ അതിന്റെ കാലവധി എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം. മറ്റൊരു ഘട്ടത്തില്‍ കാലാവധി തിരിച്ച്‌ കിട്ടുന്നതാണ്.

Advertisements

വാട്സാപ്പ് പേയ്മെന്റ് എങ്ങനെ ഉപയോഗിക്കാം:

1. ഇപ്പോള്‍ നിങ്ങള്‍ ചാറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് കരുതുക. ചാറ്റിലുള്ള വ്യക്തിക്ക് അത്യാവശ്യമായി പണം വേണമെങ്കില്‍ വേറെ ആപ്പില്‍ പോവാതെ തന്നെ അവിടെ വച്ചുതന്നെ പണം അയക്കാം.

2. അതിന് വേണ്ടി അറ്റാച്മെന്റ് ബട്ടണ്‍ ടാപ് ചെയ്ത് കഴിഞ്ഞാല്‍ ആന്‍ഡ്രോയിലാണെങ്കിലും ഐ ഒ എസിലാണെങ്കിലും പേയ്മെന്റ് എന്ന ഓപ്ഷന്‍ കാണും.

3. പെയ്മെന്റ് ടാപ് ചെയ്തതിന് ശേഷം ടേംസ് ആന്റ് കണ്ടീഷന്‍സ് കാണാം. അത് ടിക്ക് ഇട്ട് കൊടുക്കുക.

4. പിന്നീട് യു പി ഐ റെജിസ്ട്രേഷന്‍ സ്‌ക്രീന്‍ വരും. ഇതില്‍ മുമ്ബുള്ള ആപ്പുകളെ പോലെ രജിസ്റ്റര്‍ ചെയ്യുക

5. പുതിയ യു പി ഐ യുസറാണെങ്കില്‍ ബാങ്ക് സെലെക്റ്റ് ചെയ്യാനും പിന്നീട് ഫോണ്‍ നമ്ബര്‍ വെരിഫിക്കേഷന്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

6. പിന്നീട് യു പി ഐ ഐഡി തീരുമാനിക്കുക അതിന്റെ പിന്‍ സെറ്റ് ചെയ്യുക

7. ഈ സ്റ്റെപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ നമുക്ക് മറ്റു യൂസേഴ്സിനേ ക്ഷണിക്കാനുള്ള ഓപ്ഷന്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *