ദൈവത്തുംകാവ് പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: മുചുകുന്ന് ദൈവത്തും കാവ് പരദേവതാ ക്ഷേത്രത്തില്‍ തിറമഹോത്സവത്തിന് കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ വാദ്യകലാകാരന്‍ കുഞ്ഞാണ്ടി പണിക്കരെ ആദരിച്ചു. തന്ത്രി അധ്യക്ഷത നഹിച്ചു.
ക്ഷേത്രം ഊരാളാന്‍ വാസു നായര്‍, ഭാരവാഹികളായ ആര്‍.ബാലകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ കൊന്നക്കല്‍, ആര്‍.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് പ്രസാദഊട്ടും നടന്നു. ജനുവരി 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ലളിത സഹസ്രനാമം ഉണ്ടായിരിക്കും. പ്രധാന ഉത്സവം 21 ചൊവ്വാഴ്ച ആരംഭിച്ച് 23ന് അവസാനിക്കും.

