ഹോമിയോ ഡിസ്പന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയില്‍ ഹോമിയോ ഡിസ്പന്‍സറിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊളാരക്കുറ്റി കുഞ്ഞഹമ്മദിന്റെ നാമകരണത്തിലുള്ള കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന് നായര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സാഭിമാനം കീഴരിയൂര്‍ പരിപാടിയില്‍ പ്രകാശനം ചെയ്തു. ജില്ലാ മെജിക്കല്‍ ഓഫീസര്‍ ഡോ. പ്രീത, അസിസ്റ്റൻ്റ് എക്സി. എന്‍ജിനീയര്‍ റെനി പി. മാത്യു, പി.കെ. ബാബു, ടി.കെ. വിജയന്, ടി. കുഞ്ഞിരാമന്, പഞ്ചായത്ത് സെക്രട്ടറി റഫീഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ലവ്ന എന്നിവര്‍ സംസാരിച്ചു.

