വിദ്യാര്‍ഥികൾക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയില്‍ മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് പഠനത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍പേഴ്സൺ ദിവ്യ സെല്‍വരാജ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ. ഭാസ്കരന്, നഗരസഭാംഗങ്ങളായ കെ.വി. സുരേഷ്ബാബു, കെ.വി. സന്തോഷ് കുമാര്‍, പി.കെ. രാമദാസന്, കെ.ടി. റഹ്മത്ത്, ഫിഷറീസ് ഓഫീസര്‍ ഫിസിന എന്നിവര്‍ സംസാരിച്ചു.

