KOYILANDY DIARY.COM

The Perfect News Portal

KSTA ഉപജില്ലാ സമ്മേളനം ഇ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും, ഇന്ത്യയുടെ മതേതരത്വവും പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയവും തിരുത്തണമെന്ന് കെ. എസ്.ടി.എ  ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഇ.എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിന് അനുബന്ധമായി നടത്തിയ കലാകായിക മേളയിലെ വിജയികൾക്കും, അക്ഷരമുറ്റം വിജയിക്കും പ്രതിഭോത്സവം വിജയികള്‍ക്കും ഉപഹാരം സമര്‍പ്പിച്ചു. അനുബന്ധമായി നടത്തിയ ശില്പശാലയില്‍ അധ്യാപകര്‍ തയ്യാറാക്കിയ കവിതാ പുസ്തകം ഇ.എം.രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ജില്ലാ പഠന കേന്ദ്രത്തിലേക്ക് സമാഹരിച്ച പുസ്തകങ്ങള്‍ ജില്ലാ ട്രഷറര്‍ ബി. മധു ഏറ്റുവാങ്ങി.

ജില്ലാ വൈസ് പ്രസിഡന്റ് വി.പി. സദാനന്ദന്‍, ജില്ലാ എക്‌സി. അംഗങ്ങളായ കെ.കെ. രഘുനാഥ്, കെ.ശാന്ത, ആര്‍.എം. രാജന്‍, ഉപജില്ല സെക്രട്ടറി ഡി.കെ. ബിജു, വി. അരവിന്ദന്‍, കെ.പി. രാജന്‍, ആര്‍.കെ. ദീപ, കെ. രവി, പി.കെ. ഭരതന്‍ കെ.കെ. ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.  

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *