കൊയിലാണ്ടി GVHSSൽ വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഹണ്ട് നടത്തി
കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (ബോയസ്) സ്കൂള്‍ എസ്. എസ്. ജി. യും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് പ്ലസ്ടുവിലെയും, എസ് എസ് എല്‍ സിയിലെയും വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഹണ്ട് നടത്തി. ബി. ആര്. അമല്‍രാജ്, അഭിനന്ദ് കൃഷ്ണന് എന്നിവര്‍ ഹയര്‍ സെക്കണ്ടറിയിലും, എസ്, അമല്‍ദേവ്, അമല്‍ദേവ് എന്നിവര്‍ ഹൈസ്കൂള്‍ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനത്തെത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എസ്. ബി. ഐ. മാനേജര്‍മാരായ പി. പ്രദീപ് കുമാര്‍, കെ. നാരായണന്, പ്രിന്‍സിപ്പല്‍ പി. വത്സല, പ്രധാനാധ്യാപിക പി. ഉഷ, യു. കെ. ചന്ദ്രന്, പി. എം. ചന്ദ്രശേഖരന്, ഇ. എസ്. രാജന്, എന്‍. സി. സത്യന്, എം. ജി. ബല്‍രാജ്, കെ. പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

