KSTA കൊയിലാണ്ടി സംഘടിപ്പിച്ച ടീച്ചേഴ്‌സ് ഫെസ്റ്റ് സമാപിച്ചു
കൊയിലാണ്ടി: അധ്യാപകരിലെ സർഗാത്മക വികസനത്തിനായി KSTA കൊയിലാണ്ടി സംഘടിപ്പിച്ച ടീച്ചേഴ്‌സ് ഫെസ്റ്റ് സമാപിച്ചു. പന്തലായനി ബി.ആർ.സി.യിൽ വെച്ച് വിവിധ പരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
കവിതാലാപനം, കഥാരചന, കാർട്ടൂൺ, ലളിതഗാനം, നാടൻപാട്ട്, കവിതാലാപനം എന്നീ വ്യക്തിഗത ഇനങ്ങളിൽ മികവാർന്ന പരിപാടികളാണ് ഫെസ്റ്റ് അരങ്ങേറിയത്.
ഗ്രൂപ്പ് ഇനങ്ങളായ സംഘഗാന മത്സരങ്ങളും, നാടൻപാട്ട് മത്സരങ്ങളും മികച്ച നിലവാരംപുലർത്തി. കെ. എസ്. ടി. എ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ആർ.എം. രാജൻ, സബ്ബ്ജില്ലാ സെക്രട്ടറി ഡി.കെ. ബിജു, ഗണേശ് കക്കഞ്ചേരി, കലാവേദി കൺവീനർ ഡോ. ലാൽ രഞ്ജിത്ത്, കെ. രവി എന്നിവർ സമ്മാനം വിതരണം ചെയ്തു. വൈകീട്ട് എം.എസ്. ദിലീപ് നയിക്കുന്ന കരോക്ക ഗാനമേളയും പരിപാടിക്ക് നിറംപകർന്നു.

