കേരളോത്സവം: കൊയിലാണ്ടി നഗരസഭയില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരങ്ങളുടെ കിക്കോഫ് നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് നിർവ്വഹിച്ചു. നവംബർ 18 മുതൽ 26 വരെയാണ് മത്സരം. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ. ഷിജു അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് എന്‍.കെ. ഭാസ്കരന്, നഗരസഭ കൌൺസിലർമാരായ എം.പി.സ്മിത, സീമ കുന്നുമ്മല്‍, പി.എം. ബിജു, ഷാജി പാതിരിക്കാട്, കായിക പരിശീലകന് വിനോദ്, ഋഷിദാസ് കല്ലാട്ട് എന്നിവര്‍ സംസാരിച്ചു.

