പകൽ സമയങ്ങളിൽ മോഷണം നടത്തുന്ന വിരുതനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: പകൽ സമയങ്ങളിൽ മോഷണം നടത്തുന്ന വിരുതനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി. അന്നശ്ശേരി കോലത്തു താഴെ സി. കെ. ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 13 കേസുകൾ നിലവിലുള്ളതായി കൊയിലാണ്ടി പോലീസ് പറഞ്ഞു. കോഴിക്കോടുള്ള കേസിൽ പിടിയിലായതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
11/5/2019 നാണ് പകൽ 11മണിക്ക് നെല്ലൂളി താഴെ വടക്കേ കുറ്റിക്കാട്ടിൽ ബാലൻ മാസ്റ്ററുടെ വീട്ടിൽ നിന്നും രണ്ട് പവനും 30,000 രുപയും മോഷ്ടിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ വിവാഹത്തിനു പോയതായിരുന്നു വീട്ടുകാർ. തൊണ്ടിമുതൽ അത്തോളിയിലെ ജ്വല്ലറിയിൽ നിന്നും തിരികെ കൊടുത്തു. ഈ കേസിൽ ജ്വല്ലറി ഇപ്പോൾ തുറക്കാത്തതിനാൽ റിക്കവറി നടത്തിയിട്ടില്ല. മുൻകൂട്ടി പ്ലാനിങ് ഇല്ലാതെ ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്തുകയാണ് ഇയാളുടെ രീതി. സഹായത്തിനു ആരെയും കൂട്ടാറില്ല. ആളില്ലാത്ത വീട് കണ്ടെത്തി 10 മിനുട്ട് നിരീക്ഷണം നടത്തി വീട്ടിൽ കയറി കാളിംഗ് ബെൽ അടിച്ചു ആളില്ലെന്നു ഉറപ്പു വരുത്തി മുൻഭാഗം ഡോർ കമ്പി ഉപയോഗിച്ച് തുറക്കുന്നതാണ് ഇയാളുടെ രീതി.
ഇയാൾ നൂറോളം മോഷണംം നടത്തിയിട്ടുണ്ട്. മുൻ വാതിൽ തകർത്താണ് മോഷണം നടത്തുക പല സ്ഥലത്തും ഒന്നും കിട്ടാത്തതിനാൽ കേസുകളില്ല 2015ൽ ഫറോക്കിലാണ് ആണ് ആദ്യ മോഷണം. പിന്നീട് സിറ്റിയിലും, റൂറലിലും നിരവധി പകൽ മോഷണ പരമ്പര നടത്തിയിട്ടുണ്ട്. എല്ലാ മോഷണവും പകൽ 2 മണിക്ക് മുമ്പാണ് നടത്തുക ഉച്ചക്ക് ശേഷം അന്നശ്ശേരിയിൽ മൽസ്യവിൽപ്പനയാണ് ജോലി.
കൊയിലാണ്ടി സി. ഐ. കെ. ഉണ്ണികൃഷ്ണൻ, എസ്. ഐ. കെ. റഊഫ്, എ. എസ്. ഐ. അബ്ദുൾ ലത്തീഫ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. സുനിൽ, പി. സനൽ തുടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
