എ.നന്ദകുമാര്‍ അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എ.നന്ദകുമാര്‍(63) അന്തരിച്ചു. 1956 ല്‍ പാലക്കാട് ജില്ലയിലെ കോതച്ചിറയിലാണ് ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദം നേടി. സാമ്ബത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
പ്രധാനകൃതികള്‍: എ.ആര്.റഹ്മാന്- ജീവിതം, സംഗീതം, സിനിമ, ഊണും ബോണസും ചില കൈപ്പിഴകളും (മാതൃഭൂമി ബുക്സ്), പ്രശ്നങ്ങളും പരിഹാരങ്ങളും, പേഴ്സണല്‍ കമ്ബ്യൂട്ടറുകളുടെ ട്രബിള്‍ ഷൂട്ടിങ് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് (കമ്ബ്യൂട്ടര്‍ കൃതികള്‍).

ഘടികാരം പറയുന്നതെന്താണ്’എന്ന ടെലിഫിലിമിന്റെ കഥയും തിരക്കഥയും സംഭാഷണവും നന്ദകുമാറിന്റേതാണ്. ദൃഢചിത്തമായ വാതില്‍’എന്ന ഹ്രസ്വകഥാചിത്രത്തിന്റെ രചനയും സംവിധാനവും നന്ദകുമാറാണ് നിര്‍വഹിച്ചത്.

