ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര് മരിച്ചു

എടവണ്ണ: മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് എടവണ്ണ പത്തപ്പിരിയത്താണ് സംഭവം.
അഞ്ചു പേരാണ് പ്ലാന്റ് വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരാണ് പ്ലാന്റിനുള്ളില്‍ ഇറങ്ങിയത്. ഗുരുതരാവസ്ഥയിലായ ആളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

