പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി

എടക്കര: പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ ആനമറി ചെക്‌പോസ്റ്റില്‍ പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 4,275 ജലറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററുകളും ഉള്‍പ്പെടെ നാലരടണ്‍ സ്ഫോടകവസ്തു കണ്ടെത്തി . ലോറിയിലുണ്ടായിരുന്ന 3 പേരെ അറസ്റ്റ് ചെയ്തു.പെരുമ്ബാവൂരിലെ ക്വാറികളില്‍ ഉപയോഗിക്കാന്‍ ഗുണ്ടല്‍പേട്ടില്‍ നിന്ന് കൊണ്ടു വന്നതാണ് സ്ഫോടകവസ്തുക്കളെന്ന് പ്രതികള്‍ മൊഴി നല്‍കി. വഴിക്കടവ് പൊലീസിനു കൈമാറിയ പ്രതികളെ ഇന്ന് നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കും.
