ജോളിയുടെ കാറിന്‍റെ രഹസ്യ അറയില്‍ നിന്ന് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു

ജോളിയുടെ കാറിന്‍റെ രഹസ്യ അറയില്‍നിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അടിയന്തിര ലാബ് പരിശോധന നടത്തിയത്.
കൂടത്തായി കൊലപാതക കേസില്‍ ജോളി സയനൈഡ് ഉപയോഗിച്ചതിനുള്ള നിര്‍ണ്ണായക തെളിവാണ് ലബോറട്ടറി സ്ഥിരീകരണത്തിലൂടെ പൊലീസിന് ലഭിക്കുന്നത്. കൂടത്തായി കൊലപാതകങ്ങളില്‍ ജോളി സയനൈഡ് ഉപയോഗിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ് പുറത്ത് വരുന്നത്.

അതേസമയം സിലിയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് ആവര്‍ത്തിച്ച് ജോളിയുടെ മൊഴി. ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പടുത്തി. ജോളിയെ ഇന്നും പോലീസ് ചോദ്യം ചെയ്യും.

