സ്‌കൂളുകള്‍ക്ക് ചെസ് കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ചെസ് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.എം.ബിജു, സി.കെ.സലീന, ഗവ:ഗേള്‍സ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്‍, ട്രെയിനര്‍ അജിത് എന്നിവര്‍ സംസാരിച്ചു
