KOYILANDY DIARY.COM

The Perfect News Portal

ബാല നീതി ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും

ഡല്‍ഹി: ബാല നീതി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ ഇന്നു രാജ്യസഭ പരിഗണിക്കും. ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്നു പരിഗണിക്കാന്‍ ധാരണയായത്. ഇന്നലെ ബില്ല് പാസ്സാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അജണ്ടയ്ക്കു പുറത്തുള്ള വിഷയമായി ഇത് കൊണ്ടുവരേണ്ടതില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കുകയായിരുന്നു. പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമായവര്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്താല്‍ മുതിര്‍ന്നവരെ പോലെ പരിഗണിച്ച്‌ ശിക്ഷ നല്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ലോക്‌സഭ നേരത്തെ ബില്‍ പാസ്സാക്കിയിരുന്നു.

Share news