KOYILANDY DIARY.COM

The Perfect News Portal

ഗ്രന്ഥാലയത്തിന് ഓഷോ പുസ്തകങ്ങൾ സംഭാവ ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി – മൂടാടി വീരവഞ്ചേരിയിൽ പ്രവർത്തനമാരംഭിക്കുന്ന ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന് ചേമഞ്ചേരിയിലെ യോഗാ ധ്യാനപഠന പരിശീലന കേന്ദ്രമായ സെൻലൈഫ് ആശ്രമം ഓഷോ പുസ്തകങ്ങൾ സംഭാവന നൽകി. പ്രണയത്തിൽ കൊരുത്ത കഥകളും, കവിതകളുമെഴുതി വീരവഞ്ചേരി ഗ്രാമത്തിന്റെ പ്രിയ എഴുത്തുകാരനായി മാറിയ ശ്രീധരൻ പള്ളിക്കരയുടെ ഓർമ്മയ്ക്കായ് മുന്നേറ്റം സാമൂഹ്യപഠന കേന്ദ്രമാണ് ഗ്രന്ഥാലയം സ്ഥാപിക്കുന്നത്.

ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവലിന്റെ ഭാഗമായി സെൻലൈഫ് ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യോഗാദ്ധ്യാപിക ടി. ആശലതയിൽ നിന്ന് മുന്നേറ്റം കലാസാംസ്‌ക്കാരിക വേദി ട്രഷറർ കെ. പി. സുകുമാരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വി. കൃഷ്ണകുമാർ, പ്രീത പൊന്നാടത്ത്, എസ്. പ്രസീത, കെ. വി. ദീപ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *