ഗെയില്‍ പിന്മാറിയ പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാകുകയാണ്; ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് 2014 ല്‍ ഗെയില്‍ പിന്മാറിയ പദ്ധതിയാണ് പൂര്ത്തീകരണത്തിലേക്കെത്തുന്ന തെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. കൊച്ചി-മംഗലാപുരം പദ്ധതിയാണ് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നത്. മതിയായ നഷ്ടപരിഹാരം നല്കി, ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
കൊച്ചി- മംഗലാപുരം പാതയില്‍ 410 കിലോമീറ്ററിലാണ് കേരളത്തില്‍ പൈപ്പ് ലൈന്‍ ഇടേണ്ടത്. ഇതില്‍ 380 കി മീ ദൂരത്തും പൈപ്പ് ലൈന്‍ ഇട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 22 സ്റ്റേഷനുകളും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

KSKTU കൊയിലാണ്ടി ഏരിയാ സമ്മേളനം കെ. കെ. ദിനേശന് ഉദ്ഘാടനം ചെയ്തു

കൗമാരക്കാരായ ഡ്രൈവർമാരെ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കെതിരെനടപടികൾ ശക്തമാക്കി കൊയിലാണ്ടി പോലീസ്

