കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ വടക്കേ വൈമീതി പാറാശ്ശേരില് ബാബുവിന്റെ മകന് ഉണ്ണികൃഷ്ണന് (28) ആണ് മരിച്ചത്. എരൂര്‍ വെട്ടുവേലിക്കടവ് ജെട്ടിക്ക് സമീപത്ത് കോണോത്തുപുഴയിലാണ് അപകടമുണ്ടായത്.
നീന്തുന്നതിനിടെ മുങ്ങിത്താണ ഉണ്ണികൃഷ്ണനെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോതമംഗലത്ത് നിന്നും മട്ടാഞ്ചേരിയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സിന്റെ സ്കൂബാ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

