നാദാപുരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി

നാദാപുരം: എക്സൈസ് റെയിഞ്ച് സംഘം മേഖലകളില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ നാദാപുരം ബസ്സ്റ്റാന്‍ഡിന് പിന്‍വശം രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. റെയ്ഡില്‍ നാദാപുരം എക്സൈസ് ഇന്‍പെക്ടര്‍ സുമേഷ്. ബി, പ്രിവന്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്, സി.പി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.സിനീഷ്, ബബിത, ഡ്രൈവര്‍ പുഷ്പരാജ് എന്നിവര്‍ പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയാണിത്. പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം തണ്ണീര്‍പന്തല്‍ -കുനിങ്ങാട് ഭാഗത്തു നിന്ന് ആളില്ലാത്ത നിലയില്‍ ഗ്രോബാഗില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

