ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവിന് ദാരുണാന്ത്യം

വടക്കാഞ്ചേരി: ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുള്ളൂര്‍ക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണ് മരിച്ചത്.
ഇയാള്‍ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മുള്ളൂര്‍ക്കര എസ്‌എന്‍ നഗര്‍ കോതേത്ത്പറമ്പില്‍ കൃഷ്ണകുമാറിനെ (25) ഗുരുതരമായ പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുള്ളൂര്‍ക്കര ആറ്റൂര്‍ ബൈപാസ് റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടം. രണ്ടുദിവസം മുന്‍പാണു സുജിത്ത് ഗള്‍ഫില്‍ നിന്നുമെത്തിയത്.സംഭവ സ്ഥലത്തുവെച്ചുതന്നെ സുജിത്ത് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Advertisements

