ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം

ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്തുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് സോണിയാ ഗാന്ധി അനുമതി നല്കി. മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ നേരത്തെ ധാരണയായിരുന്നു. പശ്ചിമബംഗാളില്‍ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോകുന്നത് തടയാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെടാനാണ് കോണ്‍ഗ്രസ് നീക്കം.
ബിജെപി യെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന മമത ബാനര്‍ജിയുടെ ആവശം തള്ളിയാണ് കോണ്‍ഗ്രസ് സിപിഎമ്മുമായി ധാരനാണയിലെത്താന് കോണ്‍ഗ്രസ് ശ്രമം. ഇടതുപക്ഷത്തിന് സമ്മതമാണെങ്കില്‍ സഖ്യമുണ്ടാക്കാന്‍ സോണിയാഗാന്ധി അനുമതി നല്‍കിയതായി ബംഗാള്‍ പിസിസി പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു.
കൊയിലാണ്ടി നഗരസഭ കൃഷിഭവൻ കുറ്റി കുരുമുളക് വിതരണം ഹരിത പച്ചക്കറി വ്യാപനം

സംസ്ഥാനത്ത് അടുത്ത് നടക്കാതിരിക്കുന്ന നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്.കാളിഗഞ്ജ്, കരഗ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ സി.പി.ഐ.എം കരിംപൂര്‍ സീറ്റില്‍ മത്സരിക്കും.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. സോണിയ പച്ചക്കൊടി വീശിയെങ്കിലും സി പി ഐഎം ഇക്കാര്യം ആലോചിച്ച ശേഷം മാത്രമാകും ഒരു തീരുമാനത്തില്‍ എത്തുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ധാരണ ആയേങ്കിലും കോണ്‍ഗ്രസ് നിലപാടുകള്‍ കാരണമായിരുന്നു സഖ്യനീക്കം തകര്‍ന്നത്.

