പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ മലയ്ക്കു താഴെ താമസിക്കുന്ന പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ പിന്നീട് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രിയോടെയാണ് ആളുകളെ ഒഴിപ്പിച്ചത്. വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 23 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

