ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം.
തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി ( 60)ആര്യനാട് സ്വദേശി അശോകന് (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

