കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു

വയനാട്: കവളപ്പാറ മുത്തപ്പന്‍ മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 മൃതദേഹം കണ്ടെടുത്തു. 39 പേരെകൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രര്‍വത്തനം തുടരുന്നു.
പ്രളയ ദുരിതബാധിതർക്കൊപ്പം പെരുന്നാൾ ദിനത്തില് സ്നേഹ വിരുന്നൊരുക്കി SYS

വ്യാഴാഴ്‌ച രാത്രി ഏഴരയ്‌ക്കാണ് ആദ്യം ഉരുള്‍പൊട്ടിയത്. മുത്തപ്പന്‍മല രണ്ടായി പിളര്‍ന്ന് വെള്ളം കുതിച്ചുപാഞ്ഞു. വീടുകളെല്ലാം മണ്ണിനടിയിലായി. അന്‍പതേക്കറോളം പ്രദേശം മണ്ണിളകിമറിഞ്ഞ നിലയിലാണ്. കവളപ്പാറ തോടിന്റെ ഇരുകരയിലേയും രണ്ട് കോളനികളിലെയും 30 വീടുകളാണ് മണ്ണിനടിയിലായത്.
Advertisements

