സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

തിരുവല്ല: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ രഘുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പിലെ സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് തിരുവല്ല സി ഐ സന്തോഷ് കുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായി എസ്.വൈ.എസ്. സാന്ത്വനം വിംഗ് രംഗത്ത്

ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. രാത്രി 8 മണിയോടെ ഇത് ശ്രദ്ധയില്‍ പെട്ട സ്ത്രീകളാണ് പൊലീസില്‍ അറിയിച്ചത്. 9 മണിയോടെ ഇയാളെ അറസ്റ്റു ചെയ്തു.
Advertisements

