കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

മോഗ: കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ നാഥുവാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സന്ദീപ് സിംഗ് എന്ന യുവാവാണ് കൂട്ടക്കുരുതി നടത്തിയ ശേഷം ജീവനോടുക്കിയത്. അമ്മ,സഹോദരി,പിതാവ്,മൂന്ന് വയസ്സുകാരി മകള്‍,ഭാര്യ എന്നിവരെയാണ് സന്ദീപ് കൊലപ്പെടുത്തിയത്. വെടിയുതിര്‍ത്തായിരുന്നു കൊലപാതകം നടത്തിയത്

മുത്തച്ഛനു നേരെയും സന്ദീപ് വെടിയുതിര്‍ത്തു.ഇദ്ദേഹം പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് . കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
Advertisements

