ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്ക് സ്വീകരണമൊരുക്കി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍

അങ്കമാലി: വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേരയ്ക്ക് സ്വീകരണമൊരുക്കി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍. അങ്കമാലിയില്‍ കെജിഒഎ സംഘടിപ്പിച്ച ആരോഗ്യ സംവാദത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അലൈഡ ഗുവേര.
ലോകത്തിനുതന്നെ മാതൃകയായി തീരുന്ന ക്യൂബന്‍ ആരോഗ്യരംഗവും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന കേരളീയ ആരോഗ്യരംഗവും തമ്മിലുള്ള സാമ്യതകള്‍ സംവാദത്തില്‍ ചര്‍ച്ചയായി. ഡോക്ടറും രോഗിയും തമ്മില്‍ സൗഹൃദപരമായ ബന്ധം കാത്തു സൂക്ഷിക്കണമെന്നും രോഗി പറയുന്നത് കേള്‍ക്കാന്‍ ഡോക്ടര്‍ തയ്യാറാകണമെന്നും ചടങ്ങില്‍ അലൈഡ പറഞ്ഞു.

ആതുരശുശ്രൂഷ സേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന അലൈഡ ഗുവേരയുടെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.പരിഭാഷകന്റെ സഹായത്തോടെ സദസ്സിന്റെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കാനും അലൈഡ മറന്നില്ല.

