KOYILANDY DIARY.COM

The Perfect News Portal

മുത്തലാഖ് ബില്‍: രാജ്യസഭയില്‍ ആര്‍എസ്‌എസിനെ കടന്നാക്രമിച്ച്‌ ബിനോയ് വിശ്വം

ഡല്‍ഹി: ബി ജെ പി കഴിഞ്ഞ ദിവസം പാര്‍ലമെന്‍്റില്‍ പാസ്സാക്കിയ മുത്തലാഖ് ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് വിവിധ വേദികളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ, സി പി ഐ അംഗമായ ബിനോയ് വിശ്വം ശക്തമായ ആരോപണവുമായി രംഗത്ത്. മുത്തലാഖ് ബില്‍ ബിജെപിയുടെ മുതലക്കണ്ണീരാണെന്നും, മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തിനാണെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ആര്‍എസ്‌എസില്‍ സ്ത്രീശാക്തീകരണം വേണമെന്ന് പറയാത്തതെന്നും ബിനോയ് വിശ്വം എം.പി ചോദിച്ചു. രാജ്യസഭയില്‍ ബിനോയ് വിശ്വം എംപി. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയുള്ള ചര്‍ച്ചയിലാണ് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ ബിനോയ് വിശ്വം ആര്‍എസ്‌എസിനെ കടന്നാക്രമിച്ചത്.

മുസ്‌ലിംകളെല്ലാം പാകിസ്ഥാനില്‍ പോകണമെന്ന് ആക്രോശിക്കുന്ന ആശയശാസ്ത്രം പേറുന്നവരാണ് മുസ്‌ലിം വനിതകളുടെ ശാക്തീകരണം പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ ഇവര്‍ രാജ്യത്തെമ്പാടും മുസ്‌ലിംകളെ കൊന്നൊടുക്കുകയാണ്. ഒരൊറ്റ രാജ്യം, ഒരൊറ്റ മതം എന്ന് പറയുന്നവരാണ് പാര്‍ലിമെന്‍റില്‍ വന്ന് മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണത്തിനാണ് ഈ ബില്‍ എന്നവകാശപ്പെടുന്നത്, ഇത് വിശ്വസിക്കാന്‍ ആകില്ല.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാര്‍ തന്നെ ന്യൂനപക്ഷ പ്രേമവുമായി പാര്‍ലമെന്‍്റില്‍ മുത്തലാഖ് ബില്‍ പാസാക്കിയതില്‍ ഗൂഡാലോചനയുണ്ടെന്ന് രാജ്യമെങ്ങും വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് സി പി ഐ യുടെ രാജ്യസഭാംഗത്തിൻ്റെ ശ്രദ്ധേയമായ പ്രസ്താവന സഭയ്ക്കുള്ളില്‍ ഉയര്‍ന്നത്. മുത്തലാഖ് ബില്ലിൻ്റെ ലക്ഷ്യം മുസ്ലിം സ്ത്രീകളെ രക്ഷിക്കുക എന്നതല്ല. മറിച്ച്‌ മുസ്ലിം സമുദായത്തിലെ പുരുഷന്മാരെ ജയിലഴിക്കുള്ളിലാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബില്‍ രാജ്യസഭയും കടന്നത്.

Advertisements

മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന വ്യവസ്ഥകളും നിയമങ്ങളും അനിവാര്യമാണ്. അത് ദുരുപയോഗം ചെയ്യാതിരിക്കാനായി പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതി ബി ജെ പി തള്ളിക്കളയുകയായിരുന്നു. അതുകൊണ്ടുതന്നെ ബില്‍ ദുരുപയോഗം ചെയ്യുമെന്ന് മുസ്ലിം സമുദായത്തിന് പുറത്തും ആശങ്കകളുയരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *