കല്ലേക്കാട് എ ആര് ക്യാംമ്പിലെ പൊലീസുകാരന്റെ മരണം: കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കല്ലേക്കാട് എ ആര് ക്യാംമ്പിലെ പൊലീസുകാരന് കുമാറിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഇന്ന് പരാതി നല്‍കും. പോലീസ് ക്യാംപില്‍ പീഢനവും ജാതി വിവേചനവും നേരിടേണ്ടി വന്നെന്ന് വിശദമാക്കുന്ന കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു.
ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിനെ വ്യാഴാഴ്ചയാണ് ലക്കിടി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം ആത്മഹത്യക്കുറിപ്പ് ഗൗരവതരമായതിനാല്‍ കൂടുതല്‍പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷന് പത്ത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

