വഡോദരയില്‍ വെള്ളപ്പൊക്കം; റെയില്‍,വ്യോമ ഗതാഗതം തടസ്സപ്പെട്ടു

വഡോദര: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ വഡോദരയില്‍ വെള്ളപ്പൊക്കം. 12 മണിക്കൂറില്‍ 400 മില്ലിമീറ്റര്‍ മഴയാണ് ബുധനാഴ്ച വഡോദരയില്‍ ലഭിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം അടക്കുകയും രണ്ട് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് വഴി തിരിച്ച് വിട്ടു.
താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിജയ് രൂപാണി യോഗം വിളിച്ചു. അഹമ്മദാബാദിലും സൂറത്തിലും പഞ്ച്മഹലിലും ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഭരണകൂടവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.വഡോദരയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

