കള്ളനോട്ട് പിടിച്ചെടുത്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: സംസ്ഥാനത്ത് വന്‍തോതില്‍ കള്ളനോട്ട് പിടിച്ചെടുത്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച അന്വേഷണ മേല്‍നോട്ട ചുമതല ഐജി എസ് ശ്രീജിത്തിന് കൈമാറി. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 24 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, കുന്നമംഗലം എന്നിവടങ്ങളില്‍ നിന്നായി പതിനെട്ട് ലക്ഷം രൂപയുടെ കള്ളനോട്ടും തിരുവനന്തപുരത്തു നിന്ന് ആറുലക്ഷം രൂപയുടെ കള്ളനോട്ടുമാണ് കഴിഞ്ഞ വ്യാഴാഴ്ച്ച പോലീസ് പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്പിയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കോഴിക്കോട് സ്വദേശിയായ ഷെമീര്‍ അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഷെമീര്‍ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ചും പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തും.

