നാട്ടുകാർ നടത്തിവന്ന ഉപരോധ സമരം പിൻവലിച്ചു

കൊയിലാണ്ടി: മുചുകുന്നിലെ മര വ്യവസായ യൂണിറ്റ് മലിനീകരണം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിവന്ന ഉപരോധ സമരം പിൻവലിച്ചു. മില്ലുടമകളുമായി കെ.ദാസൻ എം.എൽ.എ. ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു.
മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, സി. ഐ. കെ. ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ. ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മില്ലിലെ ഉപകരണങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തി തുടങ്ങി.

