യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: പിഎസ്‌സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.
പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ കളക്‌ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇതിനിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ മുട്ടയെറിഞ്ഞു.

ഇതോടെ പോലീസ് ലാത്തിവീശി. മൂന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വാഹനത്തില്‍ കയറ്റാന്‍ പോലീസ് ബലംപ്രയോഗിച്ചതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
Advertisements

