യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി: സോഷ്യല്‍ മീഡിയ സെല്ലുമായി KSRTC

തിരുവനന്തപുരം: യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ ഫെയ്സ് ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടറുകള്‍. 8129562972 എന്ന വാട്‌സാപ്പ് നമ്പറും www.facebook.com/keralastateroadtransportcorporation ഫെയ്സ്ബുക്ക് പേജുമാണ് ഇതിനുള്ളത്.
ദീര്‍ഘദൂര ബസുകളുടെ യാത്രാവിവരങ്ങള്‍, റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവയ്ക്ക് മറുപടി ലഭിക്കും.യാത്രയ്ക്കിടെ ഉണ്ടാകുന്ന പരാതികള്‍ക്ക് പരിഹാരം കാണാം. വിവരം ഉടന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു കൈമാറും. പരാതിയില്‍ അന്വേഷണവുമുണ്ടാകും.യാത്രക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് റൂട്ടുകള്‍ തയ്യാറാക്കും. പുതിയ ചെയിന്‍ സര്‍വീസുകള്‍, കര്‍ക്കടക സ്പെഷ്യല്‍ ബസുകള്‍ എന്നീ വിവരങ്ങളും ഫെയ്സ്ബുക്ക് പേജിലുണ്ട്.

