കൊയിലാണ്ടിയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി

കൊയിലാണ്ടി; ഇന്ന് പുലർച്ചെ കൊയിലാണ്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ടാങ്കർ ലോറി ഡ്രൈവർ രാജേന്ദ്രനാണ് (48) മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടത്. ഉതോടെ മരണസംഖ്യ രണ്ടായി. നേരത്തെ മീൻ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂർ സ്വദേശി ജാഫർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മറ്റ് 4 പേരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എല്ലാവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
